കോവിഡ് പ്രതിസന്ധി കാലത്തും ക്രിയാത്മകമായി സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സേവനമികവിൻ്റെ ആദരം നൽകാൻ കോവിഡ് -19 ആസ്പദമാക്കി ജി ഇത് എസ് എസ് എടപ്പാളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ കീഴിലെ ഓർമ്മക്കൂട്ടം ആർട്ട് വിഭാഗം ചായക്കൂട്ടിലെ കൊച്ചു കലാകാരന്മാരും, കലാകാരികളും വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനം ചിത്രകാരി റന ഷെബിർ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണന് സമർപ്പിച്ചു. ചായക്കൂട്ടിലെ അദ്ധ്യാപകൻ മുസ്തഫ ഹസ്സൻ, ബിനേഷ് ശ്രീധർ, സുധീഷ്, സുമയ്യ, രമേഷ് രാഘവൻ എന്നിവരും സംബന്ധിച്ചു. വരും ദിവസങ്ങളിൽ ചായക്കൂട്ടിലെ കൂട്ടുക്കാർ വരച്ച മുഴുവൻ ചിത്രങ്ങളും എടപ്പാൾ, വട്ടംകുളം പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും പഞ്ചായത്തിനും സമ്മാനിക്കും.
© 2019 IBC Live. Developed By Web Designer London