ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണിൽ മാത്രം ലോക്ക്ഡൗൺ് നീട്ടിക്കൊണ്ട് മറ്റിടങ്ങളിൽ ‘അൺലോക്ക് ഫെയ്സ്’ ആരംഭിക്കാനാണ് അഞ്ചാംഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ പൊതുയിടങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടാകും. പക്ഷേ ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറന്നേക്കുമെന്ന സചൂനയുണ്ട്. ജൂൺ 8ന് അവലോകന യോഗം ചേരും. ഇതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളു.
നാലാംഘട്ട ലോക്ക്ഡൗണിൽ ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാന സർവീസുകളും ആരംഭിച്ചിരുന്നു. രാജ്യത്തെ മെട്രോ സർവീസുകളും, അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിച്ചിരുന്നില്ല. അടുത്ത ഘട്ടത്തിൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇവ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London