പാലക്കാട് മണ്ണാർക്കാട് കാട്ടാനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ആനയ്ക്ക് പരുക്കേറ്റതായി കരുതുന്ന അമ്പലപ്പാറയിലെ എസ്റ്റേറ്റ് സൂപ്പർവൈസർ വിൽസനാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ സ്വദേശിയാണിയാൾ. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമ്പലപ്പാറ എസ്റ്റേറ്റിലെ സൂപ്പർ വൈസറാണ് വിൽസൺ. രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. പിടിയിലായ വിൽസൺ ഇവരുടെ സഹായി മാത്രമാണ്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാെണന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയിൽ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂർവം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംഉദ്യോഗസ്ഥർ വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London