കാട്ടാനയെ കൈതച്ചക്കയിൽ പടക്കം വെച്ച് കാെലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ നിരീക്ഷണത്തിൽ. സ്വകാര്യതോട്ടങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയതാണ് ഇതിനുകാരണം. ഈ ആനയ്ക്കും ചരിഞ്ഞ ആനയ്ക്കും ഉണ്ടായ മുറിവുകൾ സമാനമാണ്. പ്രദേശത്തെ ചിലർ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും എത്തുന്ന ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താനായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഈ സ്ഫോടക വസ്തുക്കളാണോ ആനയുടെ ജീവനെടുത്തതെന്നാണ് അന്വേഷിക്കുന്നത്.
പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താൻ സ്ഫോടകവസ്തുക്കൾ നിറച്ച ആഹാരസാധനങ്ങൾ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം. ആനയുടെ ജീവനെടുത്തത് പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് അധികൃതർ. ആന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പും മണ്ണാർക്കാട് പൊലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London