തൊഴില്‍ ദിനങ്ങള്‍ 250 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വേതനം 692 രൂപയായി ഉയര്‍ത്തുക, 65 വയസ് കഴിഞ്ഞതിനാല്‍ കോവിഡ് കാലത്ത് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍ അത്തരം തൊഴിലാളികള്‍ക്ക് വേതനം നല്‍കുക, എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ 7500 രൂപ വേതനം നല്‍കുക, ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന് (എഐടിയുസി) മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണയില്‍ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനിയില്‍ എ ഐ ടി യു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ജബ്ബാറും, എരമംഗലത്ത് സി പി ഐ മണ്ഡലം സെക്രട്ടറി പി. രാജനും, മഞ്ചേരിയില്‍ സി പി ഐ ജില്ലാ കമ്മിറ്റി അംഗം ഇ അബ്ദു ഹാജിയും, അരീക്കോട് എന്‍ ആര് ജി ജില്ലാ പ്രസിഡന്റ് കരീം വാരിയത്തും, ഇരുമ്പൂഴിയില്‍ എന്‍ ആര് ജി ജില്ലാ സെക്രട്ടറി പുഴക്കല്‍ ഷെരീഫും, ആനക്കയത്ത് എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം ചീരനും ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രമീള, പ്രബിത, സീന, സുഹ്റ, സരോജിനി, സിദ്ധീഖ്, മനോജ്, സീനത്ത് എന്നിവര്‍ നേതൃത്വം നല്കി.
© 2019 IBC Live. Developed By Web Designer London