കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതികളിൽ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു കോട്ടക്കുന്നിലെ ശരത്തിന്റെ കുടുംബത്തിന്റെയും അവസ്ഥ. കോട്ടക്കുന്നിന്റെ ഒരു ഭാഗത്തെ മണ്ണിടിഞ്ഞ് ശരത്തിന് അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ടു. ഉറ്റവരോടൊപ്പം കിടപ്പാടാവും നഷ്ടപ്പെട്ട ശരത്തിന് മലപ്പുറം പട്ടർകടവിൽ പാണക്കാട് കുടുംബം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കളപ്പാടൻ ആരിഫ് സൗജന്യമായി നൽകിയ 4.5 സെന്റ് ഭൂമിയിലാണ് പാണക്കാട് കുടുംബം വീട് നിർമ്മിച്ചിട്ടുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London