കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രാഥമിക വിചാരണ നടപടികൾ ഇന്ന് തുടങ്ങും. കോഴിക്കോട് സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ജയിലിലുള്ള ജോളി ജോസഫിനെ കോടതിയിൽ ഹാജരാക്കും. കൊലപാതക പരമ്പരയിൽ പെട്ട സിലി വധക്കേസാണ് ഇന്ന് പരിഗണിക്കുന്നത്. ഇന്ന് വാദം കേട്ട ശേഷം തുടർ വിചാരണ നടപടികൾ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കും. സംസ്ഥാനത്തിന് പുറത്തുകൂടി ചർച്ചയായ കേസായിരുന്നു കൂടത്തായി കൊലപാതക പരമ്പര.
ആർക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി സ്വന്തം ഭർത്താവ്, ഇയാളുടെ അഛൻ, മാതാവ് ഉൾപ്പെടെ ആറ് പേരെ കൊന്നത്. സംഭവത്തിൽ സംശയം തോന്നിയ ജോളിയുടെ ഭർത്താവിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങൾ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളിൽ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവിൽ പൊലീസ് ജോളിയിൽ എത്തുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London