രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ നാളെ രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇക്കാര്യത്തിൽ നാളെ രാവിലെ പത്തിന് പ്രധാമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും അതിന് ശേഷം ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും എല്ലാം രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി എന്ത് പ്രഖ്യാപനം എപ്പോൾ നടത്തുമെന്ന വലിയ ആകാംക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിലവിലുണ്ടായിരുന്നത്. അത് വസാനിപ്പിച്ചാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്. ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. ദേശീയ ലോക്ക് ഡൗണിന്റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London