കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റോഡ് ആക്സിഡൻറ് ആക് ഷൻ ഫോറം തയ്യാറാക്കിയ “ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ” എന്ന പേരിലുള്ള അയ്യായിരം മാസ്ക്കുകൾ ജില്ലയുടെ പത്ത് മേഖലാ തലങ്ങളിലും വിതരണം ആരംഭിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് ബികെ. സൈയ്ദിന് നൽകി കൊണ്ട് സംസ്ഥാന പ്രസിഡണ്ട് കെഎം. അബ്ദു തിരുരങ്ങാടിയിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി വിജയൻ കൊളത്തായി, പാലോളി അബ്ദുറഹിമാൻ, എംടി. തെയ്യാല, റഹീം മച്ചിഞ്ചേരി, ഇടവേള റാഫി, സാബിറ ചേളാരി, ഏടി.സൈതലവി എന്നിവർ സംസാരിച്ചു. ബാലൻ വട്ടംകുളം, ഖാദർ കെ.തേഞ്ഞിപ്പലം,ഹനീഫ അടിപ്പാട്ട്, സലാം പറവണ്ണ, മച്ചിങ്ങൽ അലവികുട്ടി, പി. ചന്ദ്രശേഖരൻ, സി കെ.റഹീം, ബേബി ഗിരിജ, കെ. റുബീന, എൻവി.ബാലസുബ്രമണ്യൻ,കെ.സർഫുന്നിസ,നാസർ കല്ലായി, പി പി. ഷബീർ അലി, കെസി.വേണുഗോപാൽ, ബംഗാളത്ത് പോക്കർ ഹാജി, ഗോപി പൊന്മള, തണൽ അബൂബക്കർ, ശശി പെരിന്തൽമണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയത്.നൗഷാദ് മാമ്പ്ര സ്വാഗതവും വിപി.റാബിയ നന്ദിയും പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London