വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പുല്‍പ്പള്ളി കദവകുന്ന് ബസവന്‍കൊല്ലി കോളനിയിലെ മാധവ ദാസിന്റെ മകന് ശിവകുമാര്‍ (23) ആണ് മരിച്ചത്. കടുവ കൊന്ന് ഭക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ വനത്തിനുള്ളിലേക്ക് പോയ ശിവന് രാത്രി വൈകിയും തിരിച്ച് വരാതായതോടെ നാട്ടുകാരും വനംവകുപ്പും പോലീസും ഇന്ന് രാവിലെ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കിടന്നതിന് സമീപത്തെ മരത്തില്‍ വാക്കത്തി കൊത്തിയ നിലയില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ചെരുപ്പും രക്തപ്പാടുകളും കണ്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പുല്‍പ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറാണ് ശിവകുമാര്‍.
© 2019 IBC Live. Developed By Web Designer London