എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിൽ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷാ ഭവൻ. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ പരീക്ഷയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ വഴി പരീക്ഷ നടത്തണമെന്ന നിർദേശം ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തൽ. സംവിധാനം ഒരുക്കാൻ കാലതാമസമെടുക്കുമെന്ന നിലപാടിലാണ് പരീക്ഷാ ഭവൻ. പരീക്ഷകളിൽ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു. പ്ലസ് ടു പ്രവേശനം നീളുമെന്നും അറിയിപ്പുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London