മഴക്കാല രോഗങ്ങളെ തടയാന്‍ മലപ്പുറം നഗരസഭയുമായി സഹകരിച്ച് ‘മഴയെത്തും മുമ്പേ’ എന്ന പരിപാടിയുടെ ഭാഗമായി താമരക്കുഴി പ്രദേശം താമരക്കുഴി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചും റോഡിനിരുവശത്തേയും കാടുകള്‍ വെട്ടിയും ശുചീകരണ പ്രവര്‍ത്തനം നടത്തി. താമരക്കുഴിയിലെ വീട്ടുകാര്‍ തങ്ങളുടെ വീടും പരിസരവും ശുചീകരിച്ച് അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അസോസിയേഷന് പ്രസിഡന്റ് വി പി സുബ്രഹ്മണ്യന് മാസ്റ്റര്‍, മറ്റു ഭാരവാഹികളായ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര, എം കെ രാമചന്ദ്രന്, ഇക്ബാല്‍ തറയില്‍, ചേക്കുപ്പ ഹംസ, റഫീഖ് മാമ്പ്ര, വി. പ്രജിത്ത്, വി പി അനൂപ്, എം കെ എസ് ഉണ്ണി, എം കെ മോഹനന്, രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London