വാര്‍ഷിക പദ്ധതി പാസാക്കിയെടുക്കാന്‍ കഴിയാത്ത സംസ്ഥാനത്തെ ഏക സദ്ദേശ സ്വയംഭരണ സ്ഥാപനമായ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനരോക്ഷം എന്ന പേരില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. യഥാസമയം ഗ്രാമസഭ വിളിച്ചു ചേര്‍ക്കാത്തതുകൊണ്ടാണ് ജില്ലാ വികസന സമിതി തലക്കാടിന്റെ വികസന പദ്ധതി തള്ളികളഞ്ഞത്. പ്രസിഡണ്ടിന്റെ അനാസ്ഥകൊണ്ടാണ് ഗ്രാമസഭകള്‍ ചേരാതിരുന്നത്. കുടിവെള്ള വിതരണത്തില്‍ അഴിമതി നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സി.പി.എം. ഏരിയാ കമ്മറ്റിയില്‍ നിന്നും ലോക്കല്‍ കമ്മറ്റിയിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തിയത് യു.ഡി.എഫിന്റെ അരോപണങ്ങള്‍ ശരിവെക്കുന്നതാണ്. 19 വാര്‍ഡുകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിച്ച് സായാഹ്ന ധര്‍ണ്ണക്ക് പി. സുലൈമാന്‍, ടി. കുഞ്ഞമ്മുട്ടി, ലത്തീഫ് കൊള്ളക്കാടന്, അഡ്വ. സന്തോഷ്, പി.ടി. ഷെഫീഖ്, അഡ്വ. പി.പി. ലായിക്ക്, പി.എ. ഗഫൂര്‍, അഡ്വ. രാജേഷ്, മെഹറൂഫ് മാസ്റ്റര്‍, ബഷീര്‍ മങ്ങോടി, കെ.വി. സൈനുദ്ദീന്‍, ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London