കഴക്കൂട്ടത്തിനടുത്ത് മംഗലപുരം കാരമൂട്ടിനു സമീപം തലയ്ക്കോണത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ടെക്നോപാർക്കിലെ ജീവനക്കാരിയായ മുപ്പത്തൊമ്പതുകാരി ശശികലയ്ക്കാണ് പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാണ് മുഖത്ത് ആസിഡൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശശികല. സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണം സ്വദേശി വിനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശശികലയുടെ അമ്മയെ ആക്രമിച്ചതിന് നേരത്തേ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
© 2019 IBC Live. Developed By Web Designer London