കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി. ആർക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട- വൻകിട വ്യവസായികൾക്ക് മൂന്ന് വർഷം കൊണ്ട് ലൈസൻസ് അടക്കമുള്ളവ എടുത്താൽ മതി. വേഗത്തിൽ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. തൊഴിൽ നൽകാൻ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി .സംസ്ഥാനത്തിൻ്റെ സമഗ്ര പരിവർത്തനത്തിന് നിദാനമാക്കുന്ന വിധമാണ് ഏകീകരണം. ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തുക ലക്ഷ്യം. ചിതറി കിടന്ന വിഭാഗങ്ങൾ പദ്ധതികളുടെ ഏകോപനത്തിന് തടസമായിരുന്നു. ഇത് നീക്കാനാണ് ഏകോപിത സർവ്വീസ്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതൽ 40 ശതമാനം തദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നു. തദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന വിനോദ നികുതി നഷ്ടം സർക്കാർ നികത്തും. സംവാദങ്ങൾ ശക്തിപ്പെടുത്തണം. അയൽക്കൂട്ടങ്ങൾ, റസിഡൻറസ് അസോസിയേഷൻ എന്നിവ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തണം. വാർഡ് വികസനം കരുതുറ്റതാകണം. ഇതിനായി വിദഗ്ദ്ധരുടെ സേവനം തേടണം”.മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. അഴിമതി വച്ചു പൊറുപ്പിക്കില്ല. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അവർക്ക് വീട്ടിൽ നിന്ന് അധിക നാൾ ഭക്ഷണം കഴിക്കാനാകില്ല. അങ്ങനെയുള്ളവർക്ക് ജയിലുകളിൽ നിന്നും ഭക്ഷണം കഴിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London