തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 16 ന് വോട്ടെണ്ണൽ നടക്കും.
വെൽഫെയർ പാർട്ടി, ആർ.എം.പി കൂട്ടുകെട്ടിൻ്റെ ബലത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.എൽ.ജെ.ഡി കൂടി എത്തിയതോടെ ആധിപത്യം നിലനിർത്താനാണ് എൽ.ഡി.എഫ് ശ്രമം.യുഡിഎഫിന് പൂർണ്ണ ആധിപത്യമുള്ള മലപ്പുറവും, എല്ലാക്കാലത്തും എൽ.ഡി.എഫ് കോട്ടയായി നിലനിൽക്കുന്ന കണ്ണൂരും 14- നാണ് ബൂത്തിലേക്ക് പോകുന്നത്. കാസർഗോഡുള്ള നേരിയ മേൽക്കോയ്മ നിലനിർത്തുകയാണ് യു.ഡി.എഫ് ഉദ്ദേശം. കോഴിക്കോട് കൈവിടാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു ഇടത് മുന്നണി. സ്വർണ്ണക്കടത്ത് കേസ് യു.ഡി.എഫ് പ്രചാരണ വിഷയമാക്കിയപ്പോൾ, യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയുള്ള കേസും അറസ്റ്റുമായിരുന്നു എൽ.ഡി.എഫിൻറെ തുറുപ്പ്ചീട്ട്.
അതേസമയം, സംസ്ഥാനത്ത് പത്തിന് അഞ്ച് ജില്ലകളിൽ നടന്ന രണ്ടാംഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്റെ അന്തിമകണക്കുകൾ പ്രകാരം 76.78 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോട്ടയം — 73.95, എറണാകുളം- 77.25, തൃശൂർ — 75.10, പാലക്കാട്- 78.14, വയനാട് — 79.49 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ — 62.04, തൃശൂർ കോർപ്പറേഷൻ — 63.31 ശതമാനമാണ് പോളിംഗ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London