കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീകെടുത്താൻ ശ്രമിക്കുമ്ബോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ നിന്ന് കളിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ പകയുടെ കാര്യമില്ല, പാർട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേൽക്കുന്ന ചടങ്ങിലാണ് രമേശ് ചെന്നിത്തല ഏറെ ചർച്ചയായ പ്രതികരണം നടത്തിയത്. താൻ പാർട്ടിയുടെ നാലണ മെമ്ബർ മാത്രമാണെന്നും ഉമ്മൻചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. ഇപ്പോൾ നടക്കുന്നത് റിലേ ഓട്ടമത്സരമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London