തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ജില്ല. സമൂഹവ്യാപന ഭീതി വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പാളയം സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിക്കും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പ് അതീവ ഗൗരവമായാണ് കാണുന്നത്. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അതേസമയം, സമൂഹ വ്യാപനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും രോഗം പിടിപെട്ട ഉറവിടമറിയാത്ത രോഗികളുടേയും സമ്പര്‍ക്കം വഴി രോഗം പകരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നതായുള്ള കണക്ക് ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നുണ്ട്. നഗരത്തിലാണ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. ഇന്നലെ വരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 21 പേര്‍ക്ക് രോഗം പടര്‍ന്ന ഉറവിടം അറിയില്ല.സമ്പര്‍ക്കം വഴി 9 പേര്‍ക്ക് രോഗം പിടിപെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
© 2019 IBC Live. Developed By Web Designer London