കാർഷിക നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ സാധിക്കാതിരുന്നത് വീഴ്ചയാണെന്ന് സുരേഷ് ഗോപി എംപി. കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിൻ്റെ വിജയമാണെന്നും സുരേഷ്ഗോപി പറഞ്ഞു. കർഷക നിയമങ്ങൾ പിൻവലിച്ചാലും നിയമങ്ങൾ നടപ്പിലാക്കാൻ വീണ്ടും ശ്രമങ്ങൾ നടത്തും. രാജ്യത്തെ 80% കർഷകനും ചെറുകിട കർഷകനാണ്. രണ്ടു ഹെക്ടറിൽ കൂടുതൽ അവർക്ക് ഭൂമിയില്ല. അവന് വേണ്ടിയാണ് നിയമം പിൻവലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London