അംബരചുംബികളായ കെട്ടിടങ്ങളും വെള്ളി വെളിച്ചം വിതറുന്ന പടുകൂറ്റൻ വിളക്കുകാലുകളും നഗരങ്ങളുടെ തലയെടുപ്പുമെല്ലാം സൃഷ്ടിക്കുന്നവർ പാവപ്പെട്ട തൊഴിലാളിയാണ്. സ്വന്തം ജീവൻ പോലും മറന്ന് അത്യധ്വാനം ചെയ്യുന്നവർ. സെക്കൻ്റിലൊരംശത്തിൽ സംഭവിക്കുന്ന ചെറിയൊരശ്രദ്ധ മതി ജീവിതം പിടിവിടാൻ. എല്ലാം അറിഞ്ഞിട്ടും എരിയുന്ന വയറുകളുടെ പശിയടക്കാൻ അവൻ പാടുപെടുന്നു. ഏറ്റവും വിലയേറിയ ജീവൻ സുരക്ഷിതമാക്കുന്നതിനെ കുറിച്ച് ചിന്തയേതുമില്ലാതെ.
പൊന്നാനി ഹാർബറിൽ കേടുവന്ന ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാൻ ഇരുമ്പു കാലിലൂടെ ഉയരങ്ങളിലേക്ക് നീങ്ങുന്ന ബീഹാറുകാരനായ തൊഴിലാളി. കയറാനുപയോഗിച്ച കാലിലെ തളപ്പ് ഉപേക്ഷിച്ച് ലക്ഷ്യത്തിലേക്ക്. മുകളിൽ ലൈറ്റിനു മുകളിൽ ജോലിയിലേർപ്പെട്ട സഹപ്രവർത്തകനേയും കാണാം…
ഫോട്ടോ ജേണലിസ്റ്റ് ഷാജു.വി. കാരാട്ട് പകർത്തിയത്.
© 2019 IBC Live. Developed By Web Designer London