സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണ നിർദ്ദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്കരണം സംസ്ഥാനത്ത് നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനം ആണ് . അത് സമയബന്ധിതമായി നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത് .
അതേസമയം പരിഷ്കരണ നിർദ്ദേശങ്ങൾ അതേ പടി അംഗീകരിക്കാനാകില്ല, പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നതല്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിനോട് ഇത് വരെ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London