ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക പ്രയാസം മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് പലിശരഹിത വായ്പ നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് 50,000 കോടിയുടെ നഷ്ടമുണ്ടാകും. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തടസം കേന്ദ്രം നീക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ മനുഷ്യ ജീവനുകൾക്കാണ് ഇപ്പോൾ പ്രാധാന്യമെന്നും അതിന് വിലയിടില്ലെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അവകാശപ്പെട്ടത് പോലും നൽകാത്ത കേന്ദ്ര സർക്കാർ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ തടസം നിൽക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തോട് മന്ത്രി പ്രതികരിച്ചത് നാടിനോട് സ്നേഹം വേണമെന്നാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London