മലപ്പുറം പാണ്ടിക്കാട് പതിനേഴുകാരിയെ തുടർച്ചയായി മൂന്ന് തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശികളായ മുഹമ്മദ് അൻസാർ (21), ഷഫീഖ് (21), അബ്ദുറഹീം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.
കഴിഞ്ഞ ദിവസവും പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മേലാറ്റൂർ സ്വദേശി ജിബിൻ ഏലിയാസിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇനിയും നിരവധിയളുകൾ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
2016, 2017, 2020 എന്നീ വർഷങ്ങളിലാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കിയത്. ആദ്യ രണ്ട് തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾ കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷമാണ് മൂന്നാമതും പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London