കൊച്ചി: പെരുമ്പാവൂരിലെ വെടിവയ്പ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. വല്ലം സ്വദേശികളായ അബൂബക്കർ, മൂത്തേടൻ ബൈജു, ചേലാമറ്റം സ്വദേശി ഈരക്കാടൻ സുധീർ എന്നിവരാണ് അറസ്റ്റിലായത് .
വെടിവയ്പ്പിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനും ഗൂഡാലോചന നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ നിസാറിന്റെ ബിസിനസ് പങ്കാളിയാണ് അബൂബക്കർ. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയിൽ നിന്നും ബൈജുവിനെ വല്ലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത് .
© 2019 IBC Live. Developed By Web Designer London