ചങ്ങരംകുളം: കോലിക്കരയിയിൽ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അടക്കം 3 പേരെ അന്യേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂർ സ്വദേശി അമൽ ബാബു(21)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കൽ മുനീബ് (25)കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഒളിവിലായിരുന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയിൽ പണി തീരാത്ത വീട്ടിൽ നിന്നും, അമൽ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടിൽ നിന്നുമാണ് അന്യേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം. അവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
മുനീബും ഷമാസും തമ്മിൽ ഏറെ നാളായി നിലനിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതികൾ കഞ്ചാവ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്. എസ് പി സുജിത്ത് ദാസിന്റെ നിർദേശത്തിൽ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ എംപി മുഹമ്മദ് റാഫി, എസ്ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, സീനിയർ സിപിഒ രാജേഷ്, ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ വിജിത്ത്, ഹരിഹര സൂനു, ആന്റോ, എഎസ്ഐ സജീവ്, സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London