തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് മുന്നണികൾ. നാമനിർദേശ പത്രിക സമർപ്പിക്കാൻ മുന്നണികൾക്ക് മുന്നിൽ 10 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തിൽ ഉടൻ പാർട്ടികൾ നേതൃയോഗങ്ങൾ ചേരും. സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London