രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടർമാർ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തിൽ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്കലും വോട്ട് രേഖപ്പെടുത്തുന്നതിനായി പടമുകൾ ഗവ.യുപി സ്കൂളിലെ 140 ആം നമ്പർ ബൂത്തിലെത്തി. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാർത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London