തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 20,000 കടന്നു.9 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 20607 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്. യുഡിഎഫിന് ആകെ 54357 വോട്ടുകളുണ്ട്. 33750 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്. 1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London