തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎൽഎ ആയിരുന്ന പി.ടി.തോമസിൻ്റെ വിയോഗത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പി ടിയുടെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷംമായ 25,016 വോട്ടിനാണ് വിജയിച്ചത്. പതിനഞ്ചാം കേരള നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയാണ് ഉമാ തോമസ്. തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷവുമായാണ് മുൻ എംഎൽഎ പി ടി തോമസിന്റെ പ്രിയപത്നി നിയമനിർമാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയും യുഡിഎഫ് രണ്ടാമത്തെ വനിതാ എംഎൽഎയുമാണ് ഉമാ തോമസ്. വടകരയിൽ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് നിലവിൽ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎൽഎ. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തിരുത്തിയത്. പി.ടി.തോമസ് 2016ൽ 11,996 വോട്ടിന്റെയും 2021ൽ 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണു നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനു തൃക്കാക്കരയിൽ 31,777 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London