കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന് എന്നിവർക്ക് അദ്ദേഹം കത്ത് നൽകി. വിദ്യാർത്ഥികൾക്ക് അടിയന്തരമായി ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്ക് തുടങ്ങിയവ ലഭ്യമാക്കണം എന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മോള്‍ഡോവയില്‍ കൊറോണ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവിടത്തെ അവസ്ഥ വഷളായി വരുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London