എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം
എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യാവസായി പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകളിലെ ഫയർഫോഴ്സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.
ബാബുവിനായി നാട് കാത്തിരിക്കുന്നു; ഇന്ന് രക്ഷിക്കുമെന്ന് പ്രതീക്ഷ, രാവിലെ നിർണായകം
ട്രക്കിങ്ങിനിടെ പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബുവിന് സമീപമെത്തി കരസേനാ സംഘം. മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കരസേന അംഗങ്ങൾ ബാബുവിന് അടുത്തെത്തിയെന്നാണ് വിവരം. ചെങ്കുത്തായ മലയും പ്രതികൂല കാലാവസ്ഥയുമായിരുന്നു രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നത്. ബാബുവിന്റെ ആരോഗ്യനിലക്ക് പ്രശ്നമില്ലാത്തതും യുവാവുമായി സംസാരിക്കാൻ സാധിച്ചതും പ്രതീക്ഷ നൽകുന്നു. കരസേനയുടെ എൻജിനീയറിങ് വിഭാഗവും എനൻഡിആർഎഫുമാണ് മലമുകളിൽ എത്തിയത്. പ്രദേശവാസികളും പർവതാരോഹകരും ഇവർക്കൊപ്പമുണ്ട്.
ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും
നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയചർച്ചക്ക് ശേഷം ഇടക്ക് പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചന.
ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ കേസ്;പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഹൈടെക് സെൽ അഡീഷണൽ എസ്.പി എസ് ബിജുമോനാണ് കൊച്ചിയിൽ മൊഴി രേഖപ്പെടുത്തുക. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്ടേറ്റ് കോടതിയിൽ രേഖപ്പെടുത്തിയിരുന്നു.
കർണാടകയിൽ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇന്നും വാദം തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം അവധി
ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് ദാവൻകര, ശിമോഗ എന്നിവടങ്ങിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 655 എൻകൗണ്ടർ കൊലപാതകങ്ങൾ : ഒന്നാമത് ഛത്തീസ്ഗഡ്
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നടന്നത് 655 എൻകൗണ്ടർ കൊലപാതകങ്ങളെന്ന് കണക്കുകൾ. 191 കൊലപാതകങ്ങളുമായി ഛത്തീസ്ഗഡ് ആണ് ലിസ്റ്റിൽ ഒന്നാമത്.കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളുടെ വിവരങ്ങളാണിത്. ഛത്തീസ്ഗഡിനു തൊട്ടു പിറകിൽ ഉത്തർപ്രദേശ് ആണ് രണ്ടാമത്. യോഗി ആദിത്യനാഥ് സർക്കാറിന്റെ കുപ്രസിദ്ധമായ ‘ഠോക് ദോ’ പോളിസി ശിരസാ വഹിക്കുന്ന യുപി പോലീസ് 117 പേരെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വെടിവെച്ചു കൊന്നത്.
കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും അംഗീകാരം
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്.
ഹിമപാതത്തിൽ സൈനികർ മരിച്ച സംഭവം : ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി
സംസ്ഥാനത്തെ മഞ്ഞിടിച്ചിലിൽ പെട്ട് സൈനികർ മരണമടഞ്ഞ സംഭവത്തിൽ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പേമ ഖണ്ടു സഹായം പ്രഖ്യാപിച്ചത്. സൈനികരുടെ മരണത്തിൽ മുഖ്യമന്ത്രി ഗാഢമായ ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള മനക്കരുത്ത് ദൈവം നൽകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കും : അടിയന്തരമായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി
പശ്ചിമബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കുമെന്ന് ഭാരതീയ ജനത പാർട്ടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.വോട്ടവകാശ ലംഘനവും ബൂത്ത് പിടുത്തവും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടിയാണെന്നും, ഇക്കുറി അത് തടഞ്ഞേ തീരൂവെന്നും ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സംസ്ഥാന ഘടകം കത്തയച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London