കോടതി വിധി ലംഘിച്ച് നിർമ്മാണം; കെ.എസ്.ഇ.ബി ഭൂമി വിവാദത്തിൽ പുതിയ തെളിവുകൾ
ഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിരമാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് പരാതികൾ ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടയുകയായിരുന്നു.
ആറ്റുകാൽ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും
ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്. ഭക്തർക്ക് വീടുകളിൽ ഈ സമയത്ത് പൊങ്കാലയിടാം.പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്നും പൂജാരിരെയും നിയോഗിക്കില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.
പോക്സോ കേസ്; റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛൻ, അഞ്ജലി എന്നിവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാർ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.2021 ഒക്ടോബർ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
മൂന്നാമതും കൈക്കൂലി ചോദിച്ചു; ജല അതോറിറ്റി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സരോവരം സബ് ഡിവിഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജീനിയർ പി.ടി.സുനിൽകുമാറിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. ഡെപ്പോസിറ്റ് തുക തിരികെ നൽകാനായി കരാറുകാരിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഒക്ടോബറിൽ കരാറുകാരനുമായുള്ള എഗ്രിമെന്റ് കഴിഞ്ഞിരുന്നു. അന്നുമുതൽ ഡെപ്പോസിറ്റ് തുക കിട്ടാനായി ഓഫിസ് കയറിയിറങ്ങിയ കരാറുകാരനോട് രണ്ടു തവണ സുനിൽകുമാർ കൈക്കൂലി വാങ്ങി. മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് കരാറുകാരൻ ഉദ്യോഗസ്ഥന് തുക കൈമാറുന്നതിനിടിയിൽ വിജിലൻസ് പിടികൂടുകയായിരുന്നു.
ബലാത്സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാറിനെ ഇന്നു ചോദ്യം ചെയ്യും
ബലാത്സംഗക്കേസിൽ യൂട്യൂബ് വ്ളോഗർ ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെ ചോദ്യം ചെയ്യുക. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി ശ്രീകാന്തിന് നിർദേശം നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. പ്രതിക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടൽ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
കോഴിക്കോട്ടെ തട്ടുകടകളിൽ പരിശോധന; ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ പരിശോധനക്കയച്ചു
കോഴിക്കോട്ടെ തട്ടുകടകളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻറെ തീരുമാനം. കോർപ്പറേഷൻ ആരോഗ്യവിഭാഗവുമായി ചേർന്നാകും പരിശോധന. വരക്കൽ ബീച്ചിലെ തട്ടുകടയിൽ നിന്നും മിനിറൽ വാട്ടറിൻറെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാർഥിക്ക് പൊള്ളലേറ്റതിനെത്തുടർന്നാണ് നടപടി. ഭക്ഷ്യ വസ്തുക്കൾ ഉപ്പിലിടുമ്പോൾ അതിൽ ചേർക്കാനായി സൂക്ഷിച്ച അസറ്റിക് ആസിഡാകാം വിദ്യാർഥി കുടിച്ചതെന്ന വിലയിരുത്തലിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
യുദ്ധഭീതി; യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് ഒരുക്കങ്ങൾ
റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിലയിരുത്തി വിദേശകാര്യ മന്ത്രാലയം. അനിവാര്യമാണെങ്കിൽ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്. ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിർദേശം നൽകിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഹിന്ദി സംഗീതസംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു
ഹിന്ദി സംഗീതസംവിധായകൻ ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളിൽ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്.അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London