വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും
അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക.മദ്രാസ്,കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനാണ് വി. നന്ദകുമാർ.
ബലാത്സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാറുടെ മുൻകൂർ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍
പീഡന കേസിൽ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ഹരജിക്കാരിന്റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
ബിപിഎൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക്
വിദ്യാർത്ഥികളുടെ കൺസഷൻ പരിഷ്കരിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ. ബിപി എൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക് ആക്കാനുമാണ് ശുപാർശ ചെയ്തത്. ആനുകൂല്യത്തിനുള്ള പരമാവധി പ്രായപരിധി 17 ആക്കി നിശ്ചയിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നിലപാട് നിർണായകമാണ്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. എൽ.ഐ.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നടക്കുന്നതായി ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് അറിയിച്ചത്. 15 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിക്ക് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്ന മൂല്യം.
യു.പിയിൽ കനയ്യക്കെതിരെ മഷിയേറ്; ആസിഡ് ആക്രമണമെന്ന് കോൺഗ്രസ്
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ചൊവ്വാഴ്ച പാർട്ടി ഓഫിസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷിയേറ്. എന്നാൽ മഷിയല്ല എറിഞ്ഞതെന്നും ആസിഡ് ആക്രമണമാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിയതാണ് കനയ്യ.
മ്യാൻമാറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കവിഞ്ഞു; 200 പേർ മരിച്ചത് സൈനികരുടെ ക്രൂരപീഡനങ്ങളേറ്റെന്ന് യു.എൻ
മ്യാൻമറിലെ അട്ടിമറിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളിൽ ഏകദേശം 1,500 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ .സായുധ പോരാട്ടത്തിൽ ആയിരക്കണക്കിന് പേർ ഇനിയും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. പ്രക്ഷോഭസമയത്ത് 11,787 പേരെ നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിന്നു. അതിൽ 8,792 പേർ ഇപ്പോഴും കസ്റ്റഡിൽ തന്നെയാണെന്നും യു.എൻ മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി പറഞ്ഞു.
കൊവിഡ് പഴയത് പോലെ അപകടകാരിയല്ല’: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെന്മാർക്ക്
കൊവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കൊവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെൻമാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London