കോൺഗ്രസ് പുന:സംഘടന നിർത്തി വയ്ക്കാൻ ഹൈക്കമാന്റ് നിർദേശം
കോൺഗ്രസ് പുന:സംഘടന നിർത്തി വയ്ക്കാൻ ഹൈക്കമാന്റ് നിർദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ.സുധാകരന് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. എം പി മാർ പരാതി ഉന്നയിച്ച പശ്ചാതലത്തിലാണ് നിർദേശം. പുന:സംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. ഹൈക്കമാന്റ് തീരുമാനത്തിൽ കടുത്ത അതൃപ്തിയായാണ് കെ സുധാകരാനുള്ളത്. പാർട്ടി പു:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ സുധാകരൻ.
സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു
23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ. ബാക്കിയുള്ളവർ ബാരിക്കേഡിനു പുറത്ത് നിൽക്കുകയാണ്.
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് ജി സുധാകരൻ
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് ജി സുധാകരൻ. തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകി. രണ്ടു ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്. നേരത്തെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിൽ അതൃപ്തി ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോചിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നാണ് അറിയാൻ കഴിയുന്ന വിവരം.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്നു ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം. കഴിഞ്ഞ 26നു ജനിച്ച കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വർധനയോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചു. ഡൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വർധിച്ച് 2,089 രൂപയായി. മുംബൈയിൽ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.
യുക്രൈനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി
യുക്രൈനിലെ സാധ്യമായ യുദ്ധക്കുറ്റങ്ങളെക്കുറിച്ചും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും കഴിയുന്നത്ര വേഗത്തിൽ അന്വേഷണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ പറഞ്ഞു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്വേഷണത്തെ കുറിച്ച് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ ‘ന്യായമായ അടിസ്ഥാനം’ ഉണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.ഇതിനെ തുടർന്നാണ് ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐ.സി.സി) അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്.
ആറാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ; ഖാർകീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി .
യുക്രൈനിൽ അതിക്രൂര ആക്രമണവുമായി റഷ്യ; വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്
യുക്രൈനിൽ റഷ്യ വാക്വം ബോംബ് (ശൂന്യ ബോംബ്) പ്രയോഗിച്ചെന്ന ആരോപണവുമായി യു.എസിലെ യുക്രൈൻ അംബാസിഡർ. യു.എസ് കോൺഗ്രസ് അംഗങ്ങളോട് സഹായാഭ്യർഥന നടത്തവെയാണ് ഒക്സാന മാർക്കറോവ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഇന്നവർ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രൈനിൽ വരുത്താൻ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,’ എന്നായിരുന്നു മർക്കറോവയുടെ പരാമർശം. എന്നാൽ ഈ ആരോപണത്തിൽ പ്രതികരിക്കാൻ വാഷിംഗ്ടണ്ണിലെ റഷ്യൻ എംബസി തയാറായിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London