ലോകായുക്ത ഓർഡിനൻസ്: ഹർജി കോടതിയിൽ, സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും
ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി പത്തിനാണ് ലോകായുക്ത ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. ഓർഡിനൻസിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഭേദഗതി ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
സ്വർണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ
പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വർണവില. പവന് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വർണ വില കുതിക്കുകയാണ്. ഒരു ഔൺസിന് രണ്ടായിരം ഡോളറിനു മുകളിലാണ്. എണ്ണ വിലയിലും വൻ കുതിപ്പാണ്. ക്രൂഡ് ഓയിൽ ബാരലിന് 130 ഡോളർ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഇന്ത്യയിൽ 12 മുതൽ 22 രൂപ വരെ വർധിച്ചേക്കും.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനാവാത്ത വേദനയിൽ ആയിരങ്ങൾ…
ഇന്ന് രാവിലെ ഒമ്പതുവരെ പൊതുദർശനം ഉണ്ടാവുമെന്ന് കരുതിയാണ് പുറപ്പെട്ടത്. പക്ഷേ ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഖബറടക്കം കഴിഞ്ഞെന്ന്’. ഇടുക്കി തൊടുപുഴയിൽ നിന്ന് എത്തിയ ലീഗ് പ്രവർത്തകൻ കൂടിയായ മുഹമ്മദിന്റെ വാക്കുകളാണ്. ‘തൊടുപുഴയിൽ നിന്ന് തനിച്ച് ബസുകയറിയാണ് മലപ്പുറത്തേക്ക് എത്തിയത്. അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്’. ഇത് മുഹമ്മദ് മാത്രം വാക്കുകളല്ല, കാസർകോഡ് മുതൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ കാണാനാവാതെ നിരാശരായത്.
സാദിഖലി തങ്ങൾ മുസ്ലിം ലീഗ് അധ്യക്ഷനാകും
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷന തെരഞ്ഞെടുക്കുന്നത്. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ബിജെപി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
ബിജെപി നേതൃയോഗങ്ങൾക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ഉച്ചക്ക് 2.30യ്ക്ക് കോർ കമ്മിറ്റി യോഗം ചേരും. നാളെയാണ് ഭാരവാഹി യോഗം. മുതിർന്ന നേതാക്കൾ പങ്കെടുക്കും.പാർട്ടി പുനസംഘടന സംബന്ധിച്ച വിലയിരുത്തലുകൾ, സിൽവർലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകൾ എന്നിവയാണ് യോഗങ്ങളുടെ പ്രധാന അജണ്ട.
വികസന പദ്ധതികൾക്കുള്ള പണം ചെലവഴിക്കുന്നില്ല; സംസ്ഥാനത്ത് പാഴാകുന്നത് ശതകോടികൾ
സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നാഴ്ച ശേഷിക്കെ സംസ്ഥാനത്ത് പാഴാകുന്നത് ശതകോടികൾ. ആകെ ചെലവഴിച്ചത് 64.5 ശതമാനം തുക മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുവരെ പകുതി തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും തിരിച്ചടിയുണ്ടായി. പദ്ധതിക്കായി കേന്ദ്രം 9432.91 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ 64.49 ശതമാനം മാത്രമാണ് ഇതിൽ ചെലവഴിച്ചത്.
ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 54 മണ്ഡലങ്ങളിൽ
ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 54 നിയോജക മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രണ്ട് കോടി ആറു ലക്ഷം വോട്ടർമാരാണ് ഏഴാം ഘട്ടത്തിലെ 613 സ്ഥാനാർഥികളുടെ വിധി തീരുമാനിക്കുന്നത്.ഒമ്പതു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന പ്രദേശത്താണ് വോട്ടെടുപ്പ്. അഖിലേഷ് യാദവ് പ്രതിനിധീകരിച്ചിരുന്ന അസംഗഡും ഉൾപ്പെടുന്നതിനാൽ പോരാട്ടത്തിനു വീറും വാശിയും കൂടുതലാണ്.
തമിഴ്നാട്ടിൽ മദ്യവിലയിൽ വർധനവ്
തമിഴ്നാട്ടിൽ മദ്യത്തിൻറെ വില കൂട്ടി. 180 മില്ലി ലിറ്ററിന് 10 രൂപയും 375 മി.ലി കുപ്പി മദ്യത്തിന് 20 രൂപയുമാണ് വർധിപ്പിച്ചത്. വില വർധനവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാർച്ച് 5 ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (ടാസ്മാക്) എന്ന ബാനറിലാണ് തമിഴ്നാട്ടിൽ മദ്യം വിൽക്കുന്നത്. 2020 മേയിലാണ് അവസാനമായി തമിഴ്നാട്ടിൽ മദ്യവില വർധിച്ചത്. മേയ് 7 മുതൽ മദ്യത്തിന് പരമാവധി 20 രൂപ വരെയാണ് വർധിപ്പിച്ചത്. കോവിഡ് ലോക്ഡൗൺ മൂലം അടച്ചിട്ട ഔട്ട്ലെറ്റുകൾ അടുത്തിടെയാണ് തുറന്നത്.
യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ് നാട്ടിലേക്ക്; വൈകിട്ട് ഡൽഹിയിലെത്തും
യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. പോളണ്ടിൽ റെഡ് ക്രോസിന്റെ ആംബുലസിലേക്ക് ഹർജോത് സിംഗിനെ മാറ്റി. ഹർജോത് സിംഗ് വ്യോമസേനാ വിമാനത്തിൽ വൈകിട്ട് ഡൽഹിയിലെത്തും. സംഘർഷത്തിനിടെ ഹർജോത് സിംഗിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 27 നാണ് ഹർജോത് സിംഗിന് വെടിയേറ്റത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London