ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം തുടരുന്നു; യുക്രൈനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. തിരികെ എത്തിയവരിൽ 16 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയർഇന്ത്യാവിമാനത്തിൽ കേരളത്തിലേക്ക് അയക്കും.14 വിദ്യാർത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇരു രാജ്യങ്ങളും
റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇരു രാജ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈൻ പ്രസിഡൻറ് സെലൻസ്കി ഫോണിൽ ബന്ധപ്പെട്ടു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ നിഷ്പക്ഷ നിൽപാട് സ്വീകരിച്ചതിന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ നന്ദി പറഞ്ഞു. റഷ്യയുമായും യുക്രൈനുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്താത്ത നിലപാടാണ് രാജ്യം സ്വീകരിച്ചത്. രാഷ്ട്രീയ പിന്തുണ തേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രൈൻ പ്രസിഡൻറ് സെലൻസ്കി ഫോണിൽ ബന്ധപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാൻ ഉള്ള ശ്രമത്തിൽ ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡൻ്റിന് ഉറപ്പ് നൽകി. അതെ സമയം യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്കിയെ അറിയിച്ചു.
എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളിൽ ഒരുവൻ’ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളിൽ ഒരുവൻ’ ഒന്നാം ഭാഗം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. ഫെബ്രുവരി 28 ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള, ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി എന്നിവർ പങ്കെടുത്ത് സംസാരിക്കും. പുസ്തക പ്രകാശന ചടങ്ങിലെ വിവിധ കക്ഷി നേതാക്കളുടെ സാന്നിധ്യം ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകരുന്നതാണ്.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന് നടക്കും. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു. കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റിൽ സിദ്ധാർഥ് നാഥ് സിങ്, പ്രതാപ്ഗഢിൽ രാജേന്ദ്ര സിങ്, മങ്കാപുരിൽ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തിൽ നന്ദ് ഗോപാൽ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന് 1,600 കോടി രൂപ ബജറ്റോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ ദേശീയ തലത്തിൽ സമാരംഭം കുറയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) നിർവഹണ ഏജൻസി ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ) ആയിരിക്കും.
ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് ശ്രമിച്ച ട്രാൻസ്ജെൻഡറിന് ദാരുണാന്ത്യം: പ്രതികളായ ബി.ഫാം വിദ്യാർഥികൾ ഒളിവിൽ
ബി.ഫാം വിദ്യാർഥികൾ അനധികൃതമായി നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ തുടർന്ന് ട്രാൻസ്ജെൻഡറിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മസ്താൻ, ശിവ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയാണ് (28) സംഭവത്തിൽ മരിച്ചത്. ജനനേന്ദ്രിയം നീക്കം ചെയ്തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം.
എറണാകുളത്ത് വനിത ഡോക്ടർ ഫ്ലാറ്റിൽനിന്നും ചാടി ജീവനൊടുക്കി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയിൽ നിന്നാണ് വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കൽ ബെതേസ്ദോ വീട്ടിൽ ജോർജ് എബ്രഹാമിന്റെ മകൾ രേഷ്മ ആൻ എബ്രഹാം (27) ആണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ.
മദ്യപിച്ചെത്തിയ മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 39കാരനെ ഇബ്രാഹിം കുട്ടി കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലയ്ക്കടിച്ച്
ശാസ്താംകോട്ട ശൂരനാട് മദ്യപാനിയായ മകനെ പിതാവ് തലക്കടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിൽ ഷിബു (39) ആണ് കൊല്ലപ്പെട്ടത്.പിതാവായ ഇബ്രാഹിം കുട്ടിയാണ് മകനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ പിതാവിനെയും വീട്ടുകാരെയും മർദ്ദിക്കുക പതിവായിരുന്നു. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനിടയിൽ ഇബ്രാഹീം കുട്ടി കല്ലു കൊണ്ട് ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London