പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതൽ സിൻഡ്രമിക് മാനേജ്മെൻ്റ് രീതി അവലംബിക്കാൻ തീരുമാനം. രോഗലക്ഷണമുള്ളവർ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറൻ്റീനിലേക്ക് കടക്കുന്നതാണ് സിൻഡ്രമിക് മാനേജ്മെന്റ്. ജില്ലയെ സി കാറ്റഗറിയിൽ പെടുത്തിയതോടെ തുടർ കാര്യങ്ങൾ നിശ്ചയിക്കാൻ ഇന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ചേരും. മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രോഗ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമാണ് ചർച്ചാ വിഷയം. കുടുതൽ സി എഫ് എൽടിസികൾ തുറക്കാനും തീരുമാനിച്ചേക്കും.
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയിൽ പ്രത്യേക ശ്രദ്ധ പുലർത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകൾ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് തലസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സിനിമാ തിയറ്ററുകളും നീന്തൽ കുളങ്ങളും ജിംനേഷ്യവും പൂർണമായും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറണം. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ വിലയിരുത്തൽ.
അതേസമയം എറണാകുളം ജില്ലയിലെ കൂടുതൽ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ബി ഗാറ്റഗറിയിൽ ആയതിനാൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സാമുദായിക പൊതുപരിപാടികൾ ജില്ലയിൽ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്താനാണ് നിർദേശം. മരണാന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. കൂടാതെ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്ളാസുകൾ മാത്രമേ ഓഫ്ലൈനിൽ നടക്കൂ. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London