സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും;വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
വി മുരളീധരൻ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമർശിക്കാൻ; വി ശിവൻകുട്ടി
കേന്ദ്ര മന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ വികസനം തകർക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ തകർക്കാൻ വി മുരളീധരനെ ബിജെപി ചുമതലപ്പടുത്തിയിരിക്കുന്നു. കലാപഹ്വാനം നൽകി പ്രകോപനം സൃഷ്ടിക്കുന്ന വി മുരളീധരനെ കേരളം തിരിച്ചറിഞ്ഞ് ക്കഴിഞ്ഞു. വി മുരളീധരൻ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രമെന്ന് വി ശിവൻകുട്ടി പരിഹസിച്ചു.
സ്വർണക്കടത്തിലെ വിവാദങ്ങൾ സിപിഐഎമ്മിനെ ബാധിക്കില്ല; എസ് രാമചന്ദ്രൻ പിള്ള
സ്വർണക്കടത്തിലെ പുതിയ വിവാദങ്ങൾ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള. എം ശിവശങ്കറും സ്വപനയും തമ്മിലുള്ള തർക്കം കോടതി തീരുമാനിക്കട്ടെ. കേന്ദ്ര ഏജൻസികൾക്കെതിരെയാണ് പുസ്തകം. സ്വപ്നക്കെതിരെയുള്ളത് ചെറിയ പരാമർശം. എം ശിവശങ്കറിനെതിരെ നടപടി വേണമോയെന്നത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം കാത്ത് സർക്കാർ
ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് ഗവർണറുടെ തീരുമാനം കാത്ത് സംസ്ഥാന സർക്കാർ. കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് ബോധ്യപ്പെടുത്തിയതോടെ ഗവർണർ ഓർഡിൻസിൽ ഒപ്പിടാനാണ് സാധ്യത. ഒപ്പിട്ടില്ലെങ്കിൽ സഭയിൽ ബിൽ ആയി കൊണ്ടുവരാനാകും സർക്കാർ നീക്കം. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിൽ എത്തിയതിൽ ഗവർണറും തൃപ്തനാണ്.
മധുവിനേറ്റത് ആൾക്കൂട്ടത്തിൻ്റെ ക്രൂര മർദനം; വടികൊണ്ടുള്ള അടിയിൽ വാരിയെല്ല് പൊട്ടി.. കുറ്റപത്രം പുറത്ത്
അട്ടപ്പായിലെ ആൾക്കൂട്ട മർദനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിൻറെ ക്രൂരമർദനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിൻറെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു.
കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്നതായി പഠനം
കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. പ്രതിവർഷം 60000 വരെ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ സ്തനാർബുദം ബാധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വർക്ക് ഫ്രം ഹോം അവസാനിച്ചു; മുഴുവൻ കേന്ദ്രസർക്കാർ ജീവനക്കാരും ഇന്നുമുതൽ ഓഫീസിലേക്ക്
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാർക്കും ഹാജരാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ സാഹചര്യത്തെ കുറിച്ച് ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് വർക്ക് ഫ്രം ഹോം അടക്കമുള്ള ഇളവുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ
ഡൽഹിയിലെ കസ്തൂർബാ നഗറിൽ 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് തെരുവിലൂടെ നടത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ നാലു പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ജനുവരി 26നാണ് സംഭവമുണ്ടായത്. യുവതിയെ അയൽവാസികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുടി മുറിച്ച് മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു.
ആന്ധ്രയിൽ വാഹനാപകടം; കാറും ട്രക്കും കൂട്ടിയിടിച്ച് 9 മരണം
ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ ബ്ലോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
കാനഡയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം നിയന്ത്രണാതീതം; ഒട്ടാവയിൽ അടിയന്തരാവസ്ഥ
കാനഡയിൽ കോവിഡ് വാക്സിൻ നിർദേശങ്ങൾക്കെതിരെ ട്രക്കർമാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കർമാർ നഗരം വളഞ്ഞതിനാൽ ഒട്ടാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയർ ജിം വാട്സൺ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിൻറെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഈ യുദ്ധത്തിൽ ഞങ്ങൾ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം”- മേയർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London