നാളെ ഭാരത് ബന്ദ്. രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള കച്ചവടങ്ങളും നാളെ നിലക്കും. വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷന്‍ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വർധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഓൾ ഇന്ത്യ ട്രാൻസ്പോട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകൾ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തിൽ ഏർപ്പെട്ട സംഘടനകൾ അറിയിച്ചു.
രാജ്യത്തെ 40,000 വ്യാപാരി സംഘടനകൾ സമരത്തിൻറെ ഭാഗമാകും. ഗതാഗത മേഖലയിലെ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാൻ സാധ്യത കുറവാണ്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ ധർണകൾ നടക്കും. 40 ലക്ഷം സ്ഥലങ്ങളിൽ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകൾ അറിയിച്ചു.
അതേസമയം ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി), ഭയ്ചര ഓൾ ഇന്ത്യ ട്രക്ക് ഓപറേഷൻ വെൽഫെയർ അസോസിയേഷൻ എന്നിവർ സമരത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London