സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാലാം ദിനമായ നാളെ രണ്ട് മത്സരങ്ങൾ. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസ് ഗുജറാത്തിനെ നേരിടും. ആദ്യ മത്സരത്തിൽ മണിപ്പൂരിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ സർവീസസിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ മണിപ്പൂരിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിന്റെ പോരായ്മയും പ്രതിരോധത്തിലെ ചെറിയ പിഴവുകളുമാണ് ടീമിനെ തോൽവിയിലേക്ക് എത്തിച്ചത്. ഗുജറാത്തിന് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത നേടുന്നത്. വെസ്റ്റ് സോൺ യോഗ്യത മത്സരത്തിൽ കരുത്തരായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം. ഗ്രൂപ്പിൽ ദാമൻദിയുവിനോട് വിജയിക്കുകയും ദാദ്രാനഗർ ഹവേലിക്കെതിരെ സമനില വഴങ്ങുകയും ചെയ്തു. കർണാടക, ഒഡീഷ്യ, മണിപ്പൂർ, സർവീസസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിൽ നിന്ന് യോഗ്യത നേടണമെങ്കിൽ വിജയം അനിവാര്യമാണ്.
8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ മണിപ്പൂർ ഒഡീഷ്യയെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ സർവീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസത്തിലാണ് മണിപ്പൂർ ഒഡീഷ്യയെ നേരിടുന്നു. രണ്ടാം വിജയം സ്വന്തമാക്കി സെമി യോഗ്യത എളുപ്പമാക്കുകയാകും മണിപ്പൂരിന്റെ ലക്ഷ്യം. നിലവിൽ ഒരു മത്സരം വിജയിച്ച മണിപ്പൂരാണ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്. എന്നാൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം സമനില പിടച്ച കരുത്തിലാണ് ഒഡീഷ്യ ശക്തരായ മണിപ്പൂരിനെ നേരിടുന്നത്. കർണാകയ്ക്കെതിരെ ഒഡീഷ്യ ആദ്യം ലിഡ് എടുത്തെങ്കിലും ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ വഴിങ്ങിയിരുന്നു. രണ്ട് വിങ്ങിലൂടെയുള്ള അറ്റാക്കിങ് ആണ് ടീമിന്റെ ശക്തി. എന്നാൽ പ്രതിരോധനിരയിലെ പാളിച്ചകൾ ഗോൾ വഴങ്ങാൻ കാരണമാകുന്നുണ്ട്. ഇരുടീമുകളുടെയും ശക്തി അറ്റാക്കിംങ് ആയതുകൊണ്ട് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London