മലപ്പുറം : തിരൂരിൽ മൂന്ന് വയസുകാരൻ ഷെയ്ക്ക് സിറാജിനെ കൊലപ്പെടുത്തിയത് ദിവസങ്ങൾ നീണ്ട മർദ്ദനത്തിലെന്ന് പൊലീസ്. രണ്ടാനച്ഛൻ പശ്ചിമ ബംഗാൾ സ്വദേശി അർമാൻ മൂന്ന് ദിവസം കുഞ്ഞിനെ തുടർച്ചയായി മർദ്ദിച്ചെന്ന് അമ്മ മുംതാസ് ബീവി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഇയാൾ തീപ്പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമായിരുന്നു. ഹൃദയം, വൃക്ക, തലച്ചോറടക്കം ആന്തരികാവയവങ്ങളിൽ ചതവും മുറിവുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അമ്മ മുംതാസ് ബീവിയെ ചോദ്യം ചെയ്യതോടെയാണ് കുഞ്ഞിന് നേരിടേണ്ടി വന്ന കൊടും ക്രൂരത പുറത്തുവന്നത്. കുഞ്ഞിന് വീഴ്ച്ചയിലാണ് പരിക്കേറ്റെതെന്നും മറ്റും പറഞ്ഞ് ഭർത്താവ് അർമാനെ രക്ഷിക്കാൻ ആദ്യം ശ്രമിച്ചിരുന്ന അമ്മ മുംതാസ് ബീവി പൊലീസ് ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെടുത്തിയത്. എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു.
മുംതാസ്ബീവിയുടെ ആദ്യ ഭർത്താവായ ഷെയ്ക്ക് റഫീക്കിൻറെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വർഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് അർമാൻ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചത്. അന്നു മുതൽ തന്നെ കുഞ്ഞിനെ അർമാന് ഇഷ്ടമുണ്ടായിരുന്നില്ലെന്നാണ് അമ്മ പൊലീസിന് നൽകിയിട്ടുള്ള മൊഴി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London