ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി ഡൽഹി. പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കർഷകർ ഡൽഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചു. വഴിയിലുടനീളം പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് ഒരു കർഷകർ മരിച്ചു. പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ ദീൻദയാൽ ഉപാധ്യായ റോഡിൽ പ്രതിഷേധിക്കുകയാണ്.
കർഷകർ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാർ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകൾ പ്രതിഷേധത്തിനിടെ തകർക്കപ്പെട്ടു. പൊലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.
നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London