നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടി ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയും. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അനന്യകുമാരി അലക്സാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന പ്രത്യേകത കൂടി അനന്യക്ക് ഉണ്ട്.
അധികാര രാഷ്ട്രീയത്തിനപ്പുറം ക്ഷേമ രാഷ്ട്രമാണ് ഡി എസ് ജെ പി അഥവാ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി മുന്നോട്ട് വെക്കുന്നതെന്ന് സ്ഥാനാർത്ഥി അനന്യകുമാരി പറയുന്നു. കേരളത്തിൽ പത്തോളം മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. പാർട്ടി നിർദേശത്തെ തുടർന്നാണ് കൊല്ലം പെരുമൺ സ്വദേശിയായ താൻ വേങ്ങരയിലെ സ്ഥാനാർഥിയായതെന്നും അനന്യ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് രേഖപ്പെടുത്താനായി ചില വാഗ്ദാനങ്ങൾ കൂടി ഡിഎസ്ജെപി സ്ഥാനാർത്ഥി മുന്നോട്ട് വെക്കുന്നുണ്ട്. മണ്ഡലത്തിൽ സജീവ പ്രചാരണവും സ്ഥാനാർത്ഥി ആരംഭിച്ചു കഴിഞ്ഞു. വോട്ടർമാരോട് വോട്ട് തേടി റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ കൂടി നടത്തുമെന്നും അനന്യ കുമാരി അലക്സ് പറയുന്നു, വേങ്ങരയിലെ രാഷ്ട്രീയ ഭൂപടത്തിൽ തൻറേതായ അടയാളപ്പെടുത്തലുണ്ടാകുമെന്നുമാണ് അനന്യ കുമാരി അവകാശപ്പെടുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London