കോവിഡ് പ്രതിസന്ധി കാലത്തും ക്രിയാത്മകമായി സേവനം അനുഷ്ഠിക്കുന്ന എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകർക്ക് എടപ്പാൾ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ ഭാഗമായ ഓർമ്മക്കൂട്ടം സാമൂഹ്യക്ഷേമ വിഭാഗം കരുണയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്പരൻ്റ് കോട്ടുകൾ വിതരണം ചെയ്തു. ഓർമ്മക്കൂട്ടം ഭാരവാഹികളായ ബിനേഷ് ശ്രീധർ, പ്രസാദ് പൂക്കരത്തറ, ശിവദാസൻ കെ.ടി. എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. ശിൽപ പുരുഷോത്തമന് കൈമാറി. എടപ്പാൾ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ, സി എച് സി ഹെഡ് നേഴ്സ് അനൂജ എന്നിവരും സംബന്ധിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London