വിമാനത്താവളത്തിലെത്തുന്ന പ്രാവാസികൾക്ക് വീടുകളിലേക്കോ ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ പോകുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ വളരെ സങ്കീർണ്ണമായിരിക്കുകയാണെന്നും അതിനു പരിഹാരം കാണണമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്കു അടിയന്തിര സന്ദേശം അയച്ചു. മലപ്പുറം, കോഴിക്കോട് കളക്ടറുമാരുമായും എയർപോർട്ട് ഡയരക്ടറുമായും ഇക്കാര്യം ചർച്ച ചെയ്തു.
സ്വന്തമായി സ്വകാര്യ വാഹനങ്ങളിലോ അംഗീകൃത ടാക്സികളിലോ കെ. എസ്. ആർ. ടി. സി ബസ്സുകളിലോ അനായാസം ലക്ഷ്യ ത്തിലെത്താൻ സാധിക്കണം. ചിലർ അനാവശ്യമായി സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് പലപ്പോഴും യാത്രക്കാർ ഒട്ടേറെ സമയം വിമാനത്താവളത്തിൽ കെട്ടി കിടക്കേണ്ടി വരുന്നത്. മണിക്കൂറുകളോളം യാത്ര ചെയ്തു നാട്ടിലെത്തുന്ന ഇവരെ ഇത്തരം നടപടികൾ ഏറെ പ്രയാസത്തിലാക്കുകയാണെന്നു എം. പി ബോധ്യപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രയാസങ്ങൾ മനസ്സിലാക്കി അടിയന്തിര പരിഹാര നടപടികൾ എടുക്കുമെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ എം.പിക്ക് ഉറപ്പ് നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London