കേരളത്തിലെ ട്രഷറികൾ സുരക്ഷിതമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ട്രഷറി ജനകീയ മേൽനോട്ടമുള്ള സ്ഥാപനമാണ്. ട്രഷറി തട്ടിപ്പ് കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർ നടപടിയുണ്ടാകും. ട്രഷറി സോഫ്ട് വെയറിൽ പിഴവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയർ കേരളത്തിലേതാണ്. സോഫ്ട് വെയർ പഴുത് ഉപയോഗിച്ച് ട്രഷറി തട്ടിപ്പ് നടന്നിട്ടില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
കൂടാതെ, കിഫ്ബിയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സിഎജി ചെയ്തത്. ഓഡിറ്റിംഗ് ഘട്ടത്തിൽ ഉന്നയിക്കാത്ത ഭരണഘടന പ്രശ്നമാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. സിഎജി ഇടപെടലും ചിലർ കോടതിയിൽ പോയതും കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിൽ സമഗ്രമായ ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London