കാസർഗോഡ് നാല് ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ് ഇതോടെ ജില്ലാ ഭരണകൂടം. കാസർഗോട്ടെ നാല് ഇടങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ പ്രദേശങ്ങളിലെ ഓരോ മേഖലകൾ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികൾക്ക് പൊലീസുകാർ തന്നെ വീട്ടിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കും. ആളുകളെ തീരെ പുറത്തിറക്കാത്ത വിധത്തിലാണ് നിയന്ത്രണങ്ങൾ കൽപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശത്ത് ഡ്രോൺ നിരീക്ഷണവുമുണ്ടാകും.
കാസർഗോഡ് അതിജീവനത്തിന്റെ പാതയിലാണെങ്കിലും സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുളിയാറിലെ രണ്ട് സ്ത്രീകൾക്കും 17 കാരനായ തളങ്കര സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രണ്ടാം ഘട്ടത്തിൽ സമ്പർക്ക പട്ടികയിലെ 60 പേരുൾപെടെ 163 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ 13 രോഗബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രിയിൽ കഴിയുന്ന 260 പേരുൾപ്പെടെ 10721 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London