തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരു കാഴ്ചയാണിത്. ആരെയും ഞെട്ടിക്കുന്ന കാഴ്ച. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ആയിരക്കണക്കിന് ആളുകള്‍. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കേരള എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂട്ടമായി നടന്നുനീങ്ങുന്നതും അവരെ കാത്ത് രക്ഷിതാക്കള്‍ പുറത്തുനില്‍ക്കുന്നതുമാണ് ഈ ദൃശ്യങ്ങള്‍.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ് സര്‍ക്കാറിനെതിരേ ഉയര്‍ന്നത്. എന്നാല്‍ സര്‍ക്കാരിനെ അല്ല പറയേണ്ടത് അവിടെ എത്തിയവര്‍ക്കൊന്നും ബോധമില്ലേ എന്നാണ് ചിലര്‍ തിരിച്ചു ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ കൊവിഡ് അവലോകനം നടക്കുന്ന അതേ സമയത്തുതന്നെയായിരുന്നു ഇവിടെനിന്ന് ഏതാനും കിലോ മീറ്റര്‍ അകലെയുള്ള പട്ടത്ത് ജനം പ്രതിരോധനടപടികള്‍ പരസ്യമായി അവഗണിച്ചത്.
© 2019 IBC Live. Developed By Web Designer London