കൊവിഡ് സമൂഹവ്യാപനത്തിന്റെ വക്കില്‍ തിരുവനന്തപുരം. ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയില്‍ പരിശോധിച്ച 600 പേരില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടറും പോലീസ് മേധാവിയും ആരോഗ്യസെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തി. ജനം പുറത്തിറങ്ങുന്നത് തടയാന്‍ പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. പുറത്തു നിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തും. പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കും. ഇതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London