വാഷിങ്ടണ്‍: കൊറോണ രോഗം ബാധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് വേണ്ടി അദ്ദേഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചു. അടുത്തമാസം മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപിന്റെ പ്രചാരണം ഈ ഘട്ടത്തില്‍ നടക്കില്ല. അതേസമയം, പാര്‍ട്ടി പ്രചാരണം ശക്തമാക്കുന്നുണ്ട്. ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് രോഗത്തെ നിസാരമായി കണ്ടിരുന്ന വ്യക്തിയാണ് ട്രംപ്. പലപ്പോഴും കൊറോണയെ കുറിച്ചുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ താക്കീതുകള്‍ അദ്ദേഹം നിസാരവല്‍ക്കരിക്കുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London